പയ്യന്നൂര്‍: .കോണ്‍ഗ്രസ് എസിന് നീക്കിവെച്ച വാര്‍ഡില്‍ വിമതനായി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 36-ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സി.പി.എം കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് എസിന് നീക്കിവെച്ച വാര്‍ഡില്‍ പി. ജയനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് എസിന് സീറ്റ് വിട്ടുകൊടുത്തതില്‍ സി.പി.എം അണികളില്‍ വലിയൊരുവിഭാഗത്തിന് പ്രതിഷേധമുണ്ട്. ഇതേത്തുടര്‍ന്നാണ് വൈശാഖ് മല്‍സരരംഗത്തേക്ക് വന്നത്. ഇരുവരും തങ്ങളുടെ ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. നാട് ആഗ്രഹിച്ച നമ്മളില്‍ ഒരാള്‍ എന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥി സി. വൈശാഖിന്റെ പോസ്റ്ററിലുള്ളത്. നാടിന്റെ കാവലാളാകാന്‍, വികസനത്തിന് തുടര്‍ച്ചയേകാന്‍ എന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയന്റെ പോസ്റ്ററിലുള്ളത്.







