കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. 39 കാരി നല്‍കിയ പരാതിയില്‍ കാലിച്ചാമരം, സര്‍ക്കാരിയിലെ സച്ചിന്‍ എന്ന ആള്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ ബൈക്കുമായി എത്തിയ സച്ചിന്‍ യുവതിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. അതിനു വിസമ്മതിച്ചപ്പോള്‍ കൈയില്‍ കയറിപ്പിടിച്ച് ബലമായി ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.






