കാസർകോട്:പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം നെല്ലിക്കട്ട, സാലത്തടുക്കയിലെ പിഎം ഇക്ബാലിനെ അറസ്റ്റു ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. ബദിയടുക്ക പൊലീസാണ് ഇയാളെ പിടികൂടിയത്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പിടിയിലായ ഇക്ബാലെന്നു പൊലീസ് പറഞ്ഞു. കർണാടകയിലും കാസർകോട്, ബദിയടുക്ക പൊലീസ് സ്റ്റേഷനുകളും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണ കന്നഡ കാവൂർ പൊലീസ് സ്റ്റേഷനിൽ 2019 -ൽ 41.140 കിലോ കഞ്ചാവ് കടത്തിയതിനും ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ 2025 -ൽ 26.1 ഗ്രാം എം ഡി എം എ കൈവശം സൂക്ഷിച്ച കേസിലും പ്രതിയാണ് ഇയാൾ. നിലവിൽ കുഡ്‌ലു ,ആസാദ് നഗറിൽ താമസക്കാരനായ ഇക്ബാലിന്റെ അറസ്റ്റോടെ ജില്ലയിൽ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം പിടിയിലായവരുടെ എണ്ണം 12 ആയി.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം എഎസ്പി ഡോ. എം.നന്ദഗോപൻ്റെ മേൽനോട്ടത്തിൽ ബദിയടുക്ക പൊലീസ് ഇൻസ്‌പെക്ടർ എ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ എം. സവ്യസാചിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.






