കാസര്‍കോട്: ലോഡ്ജുകളില്‍ പെണ്‍വാണിഭം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ചന്തേര പൊലീസ് ചെറുവത്തൂരില്‍ റെയ്ഡ് നടത്തി. മലബാര്‍ ലോഡ്ജ് കേന്ദ്രീകരിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തി വരികയായിരുന്ന സംഘത്തെ പൊലീസ് കയ്യോടെ പിടികൂടി. ലോഡ്ജ് ഉടമ മുഹമ്മദ് അസൈനാര്‍, ജീവനക്കാരി മുള്ളേരിയ സ്വദേശി നസീമ, കൂടാതെ നാല് സ്ത്രീകളും അസാന്മാര്‍ഗിക പ്രവര്‍ത്തനത്തിന് എത്തിയ രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്തിന്റെ നേൃത്വത്തില്‍ എഎസ്‌ഐ ലീന, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരണ്യ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. സാമ്പത്തിക ലാഭത്തിനായി യുവതികളെ ഉപയോഗിച്ച് അസാന്മാര്‍ഗിക പ്രവര്‍ത്തനം നടത്തി വരിയായിരുന്ന ഇവര്‍ക്കെതിരെ ചന്തേര പൊലീസ് ഇമ്മോറല്‍ ട്രാഫിക് പ്രിവെന്‍ഷന്‍ ആക്ട് പ്രകാരം കേസ് എടുക്കുകയും ചെയ്തു. ചെറുവത്തൂരില്‍ നേരത്തെയും പൊലീസ് ലോഡ്ജുകളില്‍ റെയ്ഡ് നടത്തി ഇത്തരം സംഘത്തെ പിടികൂടിയിരുന്നു. ലോഡ്ജുകളെ കുറിച്ച് പരക്കെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ശക്തമാക്കിയത്.







