തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് സ്ഥാനം എന്‍ ശക്തന്‍ രാജിവച്ചു. കെ.പി.സി.സിക്ക് രാജിക്കത്ത് കൈമാറി. താല്‍ക്കാലിക ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
എന്നാല്‍, കെ.പി.സി.സി നേതൃത്വം രാജി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. രാജി തീരുമാനം അറിയിച്ച ശക്തനുമായി ചര്‍ച്ച നടത്താന്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ശ്രമം തുടങ്ങി.
പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്.
തദ്ദേശത്തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. നിയമസഭയിലേക്ക് മല്‍സരിക്കാനുള്ള താല്‍പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരിക്കാം രാജിയെന്നാണ് സൂചന.







