ഡാളസ് : അര നൂറ്റാണ്ടു പിന്നിടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും ശക്തനായ സംഘാടകനുമായ ഐ. വർഗീസിനു ഡാളസ് കേരള അസോസിയേഷൻ മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടി ഐ. വർഗീസിന്റെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളും പുരോഗമന ചിന്താഗതിയും,ജനാധിപത്യ-മനുഷ്യത്വ സമീപനവും അനുപമ നേതൃത്വവും പ്രകീർത്തിക്കപ്പെട്ടു. അസോസിയേഷന്റെ ഗുണകരമായ വളർച്ചക്ക്ഈ സ്വഭാവ വിശേഷങ്ങൾ നൽകിയ സംഭാവന അംഗങ്ങൾ അനുസ്മരിച്ചു. പ്രക്ഷുബ്ധമായ സാഹചര്യങ്ങളോട് സംയമനത്തോടെയും നിഷ്പക്ഷമായും സമീപിക്കുന്ന അദ്ദേഹം അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്‍റെയും സാമൂഹിക ഐക്യത്തി ന്‍റെയുംസംഗമ കേന്ദ്രമായി കേരള അസോസിയേഷൻ ഓഫ് ഡാളസിനെ വളർത്തുന്നതിന് വലിയ മുതൽക്കൂട്ടായതു അംഗങ്ങൾ എടുത്തുകാട്ടി .
സണ്ണി ജേക്കബ്, പി. റ്റി സെബാസ്റ്റ്യൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ പി. പി ചെറിയാൻ, ബാബു മാത്യു, ജേക്കബ് സൈമൻ,ഐ സി ഇ സി പ്രസിഡന്റ് മാത്യു നൈനാൻ, ഐ സി ഇ സി സെക്രട്ടറി തോമസ് ഈശോ, സിജു കൈനിക്കര, അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര, സിജു വി ജോർജ്, ടോമി ,ബേബി , അനശ്വരം മാമ്പിള്ളി തുടങ്ങിയവർ അവിസ്മരണീയ ഓർമ്മകൾ പങ്കുവെച്ചു.
സാഹിത്യക്കാരൻ ജോസ് ഓച്ചാലിൽ, ആൻസി ജോസ്, പൗലോസ്, ടോമി, ഫ്രാൻസിസ് എ , ദീപക് നായർ, നേബു കുര്യയാക്കോസ് തുടങ്ങി നിരവധിയാളുകൾചടങ്ങിൽപങ്കെടുത്തു.
അംഗങ്ങളുടെ പിന്തുണയാണ് തൻറെ കരുതിന്നു മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സ്നേഹാദരങ്ങൾക്കു നന്ദി.എന്നും നിങ്ങളിൽ ഒരാളായി കൂടെയുണ്ടാകും. ഐ. വർഗീസ് നന്ദി പറഞ്ഞു.







