കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലേയ്ക്കുള്ള രണ്ടാംഘട്ട പട്ടിക മുസ്ലീംലീഗ് പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷനില്‍ അസീസ് കളത്തൂരും സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ പി ബി ശഫീഖും ചെങ്കളയില്‍ ജസ്‌ന മനാഫ് എടനീരും, ബദിയഡുക്ക(എസ് സി)യില്‍ ലക്ഷ്മണ പെരിയടുക്കയും മഞ്ചേശ്വരത്ത് ഇര്‍ഫാന ഇഖ്ബാലും ബേക്കലില്‍ ഷഹീദ റാഷിദും പെരിയയില്‍ ജിഷ രാജുവും മത്സരിക്കും.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും: കുഞ്ചത്തൂര്‍- മുഹമ്മദ് ഹനീഫ് കുച്ചിക്കാട്, ബഡാജെ – സയ്യിദ് സൈഫുള്ള തങ്ങള്‍, പാത്തൂര്‍ -ബീഫാത്തു എസ് എ, മഞ്ചേശ്വരം- നാഗേഷ് മഞ്ചേശ്വരം, ബന്തിയോട്- അസീസ് മരിക്കെ.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും: സിവില്‍ സ്റ്റേഷന്‍- കെ അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ചെങ്കള- അഡ്വ. നാസിഫ. എ കെ, പാടി- സക്കീന അബ്ദുള്ള ഹാജി, ചെമ്മനാട്- സഫീന, തെക്കില്‍- അന്‍വര്‍ കോളിയടുക്കം, കളനാട്-മറിയ മാഹിന്‍, കുമ്പള റെയില്‍വെ സ്റ്റേഷന്‍- ഉമൈബത്ത്, അഷ്‌റഫ് കര്‍ള, മേല്‍പ്പറമ്പ്- ഷാഹിദ് അഫ്‌സല്‍.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും: പടുപ്പ്- ഹൈദര്‍ അലി പി എം. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും സ്ഥാനാര്‍ത്ഥികളും: ബേക്കല്‍- ഹനീഫ കുന്നില്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ബളാല്‍ ഡിവിഷനില്‍ സഫീന കെ പി ഇടത്തോടും നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് തൃക്കരിപ്പൂര്‍ ടൗണ്‍ ഡിവിഷനില്‍ എം ടി പി ഷാഹിനയും ഒളവറയില്‍ വി പി സുനീറയും മത്സരിക്കും.
കാസര്‍കോട് മുനിസിപ്പാലിറ്റി: തുരുത്തി- ഷാഹിന സലിം, ഹൊന്നമൂല- ബുഷ്‌റ സിദ്ദീഖ്, ചാല -ഖദീജത്ത് മുനീസ, കൊല്ലമ്പാടി- സജ്‌ന റിയാസ്, തളങ്കര ബാങ്കോട് -ഷാഹിദ യൂസുഫ്, പള്ളിക്കാല്‍- കെ എം ഹനീഫ്, തളങ്കര പടിഞ്ഞാര്‍- സലിം എന്‍ എം, പള്ളം- അബ്ദുല്‍ റഹ്‌മാന്‍ എന്‍ എച്ച്.







