മഞ്ചേശ്വരത്ത് വന്‍ കുഴല്‍പ്പണ വേട്ട; കാസര്‍കോട്ടേക്ക് കാറുകളില്‍ കടത്തുകയായിരുന്ന 23.5 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള- കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ രേഖകള്‍ ഇല്ലാതെ കടത്തിയ 23.5 ലക്ഷം രൂപ പിടികൂടി. എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നടത്തിയ പരിശോധനയില്‍ കാറിന്റെ പിന്‍സീറ്റിനു അടിയില്‍ സൂക്ഷിച്ചിരുന്ന 13.5 ലക്ഷം രൂപയാണ് പിടികൂടിയത്. രേഖകള്‍ ഇല്ലാത്തതിനാല്‍ പണം കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച എസ് ഐ വൈഷ്ണവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറിന്റെ ബോണറ്റിനു അകത്തു ഒളിപ്പിച്ചു കടത്തുകയായിരുന്ന 10 ലക്ഷം രൂപയാണ് പിടികൂടിയത്. ഈ പണവും കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങളിലെ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page