കാസര്‍കോട്: ബേള, കുക്കംകൂഡ്‌ലുവില്‍ ബദിയഡുക്ക എസ് ഐ എം സവ്യസാചിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ഏഴു ചൂതാട്ടക്കാര്‍ അറസ്റ്റില്‍. കളിക്കളത്തില്‍ നിന്നു 5350 രൂപയും ചീട്ടുകളും പിടികൂടി.
മധൂര്‍, അറന്തോട്ടെ എ. തേജസ് കുമാര്‍ (33), മാന്യ, ദേവരെക്കരെ ഹൗസിലെ ഡി വിജയന്‍ (40), പാടി ഒടംമ്പള ഹൗസിലെ കെ ഗിരീഷ് (30), നെല്ലിക്കട്ട, അജക്കോട് ഹൗസിലെ സുനില്‍കുമാര്‍ (34), മുളിയാര്‍ കോട്ടൂര്‍, നായന്മാര്‍മൂല ഹൗസിലെ താരാനാഥ് (39), കോട്ടൂര്‍, ബെള്ളിപ്പാടി ഹൗസിലെ അഹമ്മദ് സാജിദ് (29), മാന്യ ദേവരെക്കരെ ഹൗസിലെ ഡി അജിത്ത് (27) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം ആറരമണിയോടെയായിരുന്നു ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്.







