കൊച്ചി: നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച മാതാവ് അറസ്റ്റില്‍. മരട് കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. സ്‌കൂളില്‍ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകര്‍ ചോദിച്ചപ്പോഴാണ് മാതാവില്‍ നിന്നുള്ള പീഡനത്തെ കുറിച്ച് കുട്ടി പറഞ്ഞത്. ചേട്ടന് ഭക്ഷണം കഴിക്കാന്‍ കൊടുത്തെന്നും തനിക്കൊന്നും തന്നില്ലെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് പരാതി പറഞ്ഞതിന് ചട്ടുകം ചൂടാക്കി പൊള്ളിച്ചുവെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ പരിശോധിച്ചപ്പോഴാണ് ദേഹത്ത് പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ കൈകാലുകളിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം പൊള്ളലേറ്റിട്ടുണ്ട്. തുടര്‍ന്ന് കുട്ടിക്ക് വൈദ്യസഹായം നല്‍കി. ഏറെനാളായി മാതാവ് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്നാണ് വിവരം. വീട്ടിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംഭവം എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
എന്നാല്‍ അനുസരണക്കേട് കാണിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് മാതാവിന്റെ മൊഴി. ഈ മാസം 15നും 16നും ചട്ടുകം ചൂടാക്കി പൊള്ളിച്ചു എന്നും വിവരമുണ്ട്.







