കാസര്‍കോട്: പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജ് പ്രിന്‍സിപ്പാള്‍ മധൂര്‍, ചേനക്കോട്, ബദിമനയിലെ ഡോ. ശ്രീധര നായിക് (57) അന്തരിച്ചു. ഞായറാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പരേതനായ രാമയ്യ നായിക്- സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ(അധ്യാപിക എടനീര്‍ ജി എച്ച് എച്ച് എസ്). മകന്‍: വിഷ്ണു കീര്‍ത്തി. സഹോദരന്‍: സന്തോഷ് നായിക്.






