പയ്യന്നൂര്‍: പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. തളിപ്പറമ്പ്, വെള്ളോറ, എടക്കോം, നെല്ലംകുഴിയില്‍ സിജോ (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് വെള്ളോറയിലെ ഷൈന്‍ എന്നയാളെ പെരിങ്ങോം പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 5.30മണിയോടെയാണ് സംഭവം. ഇരുവരും ഒന്നിച്ച് നായാട്ടിനു പോയതാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ എസ് പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വം വെടിയുതിര്‍ത്തതോ നായാട്ടിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.







