ഉദുമ: 2025-26 അധ്യായന വര്‍ഷത്തില്‍ ബേക്കല്‍ ഉപജില്ല പ്രവര്‍ത്തി പരിചയ, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത മേളകളില്‍ വിജയിച്ച സ്‌കൂളിലെ കുട്ടികളെ അനുമോദിക്കാനായി വിജയോത്സവം സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ വിനോദ് അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗവ. യൂപി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത് മുഖ്യാതിഥിയായി. സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജല ബാല്യം പുരസ്‌കാര ജേതാവായ സ്‌കൂളിലെ വിദ്യാര്‍ഥിനി കൂടിയായ ഇഷാന എസ് പാല്‍ അടക്കമുളള ഉപജില്ല മേളകളില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയാണ് വിജയോത്സവത്തില്‍ അനുമോദിച്ചത്. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡൻ്റ് കെ വി അപ്പു, സെക്രട്ടറി ഗിരീഷ് ബാബു, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ എച്ച് ഹരിഹരന്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എച്ച് ഉണ്ണികൃഷ്ണന്‍, അംബിക വായനശാല പ്രസിഡൻ്റ് സി കെ വേണു, പൂര്‍വ്വവിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ രമേശ് കുമാര്‍ കൊപ്പല്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീജ സുനില്‍,പ്രധാനധ്യാപിക കെ രമണി, കെ പി സവിത പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് ഇക്കോ ക്ലബ് കൃഷി ചെയ്തേടുത്ത അരി ഉപയോഗിച്ചു തയ്യാറാക്കിയ പായസം വിതരണവും ചെയ്തു.







