പയ്യന്നൂർ: സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിന്റെ മകൾ മാളവിക(18) ആണ് മരിച്ചത്. നവംബർ എട്ടിന് പിലാത്തറ – പഴയങ്ങാടി സംസ്ഥാന പാതയിൽ പെരിയാട്ട് ബസ് സ്റ്റോപ്പിന് സമീപം മണ്ടൂർ ചുമട് താങ്ങിയിൽ വച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ മറ്റ് മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി ഇന്ന് മരിച്ചു. വിളയാങ്കോട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആന്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ്.







