തിരഞ്ഞെടുപ്പ് പ്രചരണം; മാതൃകാ പെരുമാറ്റചട്ടം പാലിക്കണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, വംശപരമോ, ജാതി പരമോ, സമുദായപരമോ, ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല.മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും, പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ,വളച്ചൊടിച്ചതോ ആയ …

യുവാവ് വെടിയേറ്റു മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

പയ്യന്നൂര്‍: പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളോറയില്‍ യുവാവ് വെടിയേറ്റു മരിച്ചു. തളിപ്പറമ്പ്, വെള്ളോറ, എടക്കോം, നെല്ലംകുഴിയില്‍ സിജോ (37) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് വെള്ളോറയിലെ ഷൈന്‍ എന്നയാളെ പെരിങ്ങോം പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ 5.30മണിയോടെയാണ് സംഭവം. ഇരുവരും ഒന്നിച്ച് നായാട്ടിനു പോയതാണെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ എസ് പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വം വെടിയുതിര്‍ത്തതോ നായാട്ടിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. …

കുമ്പള മാവിനകട്ട സ്വദേശിയും മുൻ പ്രവാസിയുമായ അബ്ദുൽ ഖാദർ അന്തരിച്ചു

കാസർകോട്: കുമ്പള മാവിനകട്ട സ്വദേശിയും മുൻ പ്രവാസിയുമായ അബ്ദുൽ ഖാദർ എന്ന കായിഞ്ഞി ബത്തേരി(68) അന്തരിച്ചു. കെ എം സി സി, മുസ്ലിം ലീഗ് സജീവപ്രവർത്തകനുമായിരുന്നു.ബത്തേരിയിലെ പരേതനായ അബ്ദുള്ളയുടെയും മറിയുമ്മ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കൾ: റുബീന, റൈഹാന, റുമൈസ, അബ്ദുൽ റഹീസ്. മരുമക്കൾ: നൗഷാദ്, അബ്ദുൽ റഹീം, നൗഷാദ്, ബാഷ്മ. സഹോദരങ്ങൾ: മുഹമ്മദ്‌ കുഞ്ഞി ലക്കി, ഇബ്രാഹിം ബത്തേരി, ഫാത്തിമ, ഖദീജ. ഞായറാഴ്ച ഉച്ചയ്ക്ക് കുമ്പള ബദർ ജുമാ മസ്ജിദിൽ അങ്കണത്തിൽ ഖബറടക്കും.

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു; ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്നെന്ന് കുറിപ്പ്

തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിയനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിച്ചിരുന്നു.ടിക്കറ്റിനായി തമ്പി സമീപിച്ചിട്ടില്ലെന്നും മരണത്തിന് ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധമില്ലെന്നും പ്രാദേശിക ബിജെപി നേതാക്കൾ അവകാശപ്പെട്ടു. സ്ഥാനാർത്ഥി പട്ടികയിൽ പേര് കാണാതെ വന്നപ്പോൾ സ്വതന്ത്രനായി …