പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരുന്ന തേജസ്വി യാദവ് മൂത്ത സഹോദരി രോഹിണി ആചാര്യയെ ചെരുപ്പുകൊണ്ടടിച്ചു വീട്ടില്‍ നിന്നു ഇറക്കിവിട്ടുവെന്ന രോഹിണിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലാവുന്നു. തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെത്തുടര്‍ന്നാണ് സഹോദരന്‍ തേജസ്വി പ്രകോപിതനായതെന്നും അതിനു പിതാവും ആര്‍ ജെ ഡി പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ പിതാവ് ലാലുപ്രസാദ് യാദവ് സപോര്‍ട്ട് ചെയ്തുവെന്നും രോഹിണി ഓണ്‍ലൈന്‍ പോസ്റ്റില്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന ഭരണവും നഷ്ടപ്പെടുകയും പാര്‍ട്ടി സ്വാധീനം തകരുകയും ചെയ്തതിനെത്തുടര്‍ന്നാണ് തേജസ്വി ഒറ്റചങ്ങാതിമാരായ സഞ്ജയ് യാദവിനെയും റമീസ് ഖാനെയും തങ്ങളുടെ പിതാവ് ലാലുവിനെയും കൂട്ടുപിടിച്ചു തന്നെ അപമാനിച്ചും അസഭ്യം പറഞ്ഞും വീട്ടില്‍ നിന്ന് ചെരുപ്പുകൊണ്ട് അടിച്ചുവിട്ടതെന്നു ഓണ്‍ലൈന്‍ പോസ്റ്റില്‍ അവര്‍ പറഞ്ഞു. താന്‍ ദാനം ചെയ്ത കിഡ്‌നി മാറ്റിവച്ചു കൊണ്ടു മാത്രം ജീവിച്ചിരിക്കുന്ന പിതാവും തേജസ്വിയെ പ്രോത്സാഹിപ്പിച്ചത് തനിക്ക് അതീവ ദുഃഖം ഉണ്ടാക്കിയെന്ന് അവര്‍ പറഞ്ഞു. തന്റെ അവസ്ഥ ലോകത്തൊരു യുവതിക്കുമുണ്ടാകരുതേയെന്ന് അവര്‍ സര്‍വ്വശക്തനോടു പ്രാര്‍ത്ഥിച്ചു. ലാലുവിന്റെ വീട്ടിലെ അന്ത ഛിദ്രവും കുടുംബ കലഹവും മൂര്‍ച്ഛിച്ചതിനെ ബി ജെ പി അതു ലാലുവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സ്വാഭാവിക രീതിയാണെന്നു പരിഹസിച്ചു. ഏകാധിപത്യവും പുരുഷമേധാവിത്വവും സ്ത്രീകളോടുള്ള അവഗണനയുമാണ് ആര്‍ ജെ ഡി നേതാക്കളുടെ മുഖമുദ്രയെന്ന് ബി ജെ പി അപലപിച്ചു. അത് ആവര്‍ത്തിച്ചതു മകളോടായിപ്പോയെന്ന വ്യത്യാസമേ ഇപ്പോഴത്തെ സംഭവങ്ങളിലുള്ളൂ- അവര്‍ അഭിപ്രായപ്പെട്ടു. മറ്റു പാര്‍ട്ടികളും സംഭവത്തെ അപലപിച്ചു.
താന്‍ അഴുക്കു പിടിച്ചവളായതുകൊണ്ടായിരിക്കും വീട്ടുകാര്‍ തന്നെ ചെരുപ്പുകൊണ്ടടിച്ചു വീട്ടില്‍ നിന്ന് ഇറക്കിവിട്ടതെന്നു രോഹിണി പറഞ്ഞു. അഴുക്കു പിടിച്ച തന്റെ കിഡ്‌നിയും അഴുക്കുപിടിച്ചതായിരിക്കുമെന്നും അതു മാറ്റിവച്ചതു കൊണ്ടാണ് തന്റെ പിതാവ് ലാലു തന്നെ അടിക്കാന്‍ മകനെ പ്രോത്സാഹിപ്പിച്ചതെന്നും രോഹിണി സമാധാനിച്ചു. എങ്ക ലും തന്റെ ജീവന്‍ സ്വയം അപകടത്തിലാക്കി പിതാവിനു ജീവന്‍ പകര്‍ന്നു കൊടുത്ത തനിക്ക് ഈ ഗതി വന്നതില്‍ അവര്‍ പരിതപിച്ചു.






