യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം. സാവിത്രി അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളേജിന്

കാസര്‍കോട്: കേരള യുക്തിവാദിസംഘം കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും സി.പി.എം വടക്കുമ്പാട് തെക്ക് ബ്രാഞ്ച് അംഗവുമായ വടക്കുമ്പാട് ചാര്‍വാകത്തിലെ എം. സാവിത്രി (56) അന്തരിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം കെ.വി. വിദ്യാധരനാണ് ഭര്‍ത്താവ്. അന്‍ഷാദ്, അലൈഡ മക്കളും ദേവികാ രാധാകൃഷ്ണന്‍ മരുമകളുമാണ്. സഹോദരങ്ങള്‍: എം.ജനാര്‍ദ്ദനന്‍ (മാണിയാട്ട്), എം.ശാരദ (വടക്കുമ്പാട്), പരേതനായ എം. അപ്പു.മൃതദേഹം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇവിടെ നില്‍ക്കുന്നത് എന്തിനെന്നു ചോദിച്ച് യുവാവിനെ ആക്രമിച്ചു; സംഭവം മഞ്ചേശ്വരത്ത്, 6 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കണ്വതീര്‍ത്ഥ ബീച്ചില്‍ എത്തിയ യുവാവിനെ അക്രമിച്ചതായി പരാതി. കുഞ്ചത്തൂര്‍, ഉദ്യാവാര്‍, ഫസ്റ്റ് റെയില്‍വെ സിഗ്നലിലെ ഹരീസ മന്‍സിലിലെ ജമാലുദ്ദീന്‍ ഫൈസല്‍ ആണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാത്രി ഒന്‍പതരമണിയോടെ കണ്വതീര്‍ത്ഥ ബീച്ചില്‍ നില്‍ക്കുകയായിരുന്ന തന്നെ ”നീ എന്തിനാണ് ഈ സമയത്ത് ഇവിടെ നില്‍ക്കുന്നതെന്നു” ചോദിച്ചാണ് കൈകൊണ്ടും വടികൊണ്ടും ആക്രമിച്ചതെന്നു പറയുന്നു. സംഭവത്തില്‍ ജമാലുദ്ദീന്റെ പരാതി പ്രകാരം കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം: തേജസ്വി യാദവ് സഹോദരി രോഹിണിയെ ചെരുപ്പ് കൊണ്ട് അടിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി; ബീഹാര്‍ രാഷ്ട്രീയത്തില്‍ വീണ്ടും വിവാദം

പാട്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങിയിരുന്ന തേജസ്വി യാദവ് മൂത്ത സഹോദരി രോഹിണി ആചാര്യയെ ചെരുപ്പുകൊണ്ടടിച്ചു വീട്ടില്‍ നിന്നു ഇറക്കിവിട്ടുവെന്ന രോഹിണിയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റ് വൈറലാവുന്നു. തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെത്തുടര്‍ന്നാണ് സഹോദരന്‍ തേജസ്വി പ്രകോപിതനായതെന്നും അതിനു പിതാവും ആര്‍ ജെ ഡി പാര്‍ട്ടിയുടെ സ്ഥാപകനും മുന്‍മുഖ്യമന്ത്രിയുമായ പിതാവ് ലാലുപ്രസാദ് യാദവ് സപോര്‍ട്ട് ചെയ്തുവെന്നും രോഹിണി ഓണ്‍ലൈന്‍ പോസ്റ്റില്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന ഭരണവും നഷ്ടപ്പെടുകയും പാര്‍ട്ടി സ്വാധീനം തകരുകയും ചെയ്തതിനെത്തുടര്‍ന്നാണ് തേജസ്വി ഒറ്റചങ്ങാതിമാരായ …

മട്ടൈങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്ര ഹ്‌മ കലശോത്സവം: അനുബന്ധ പരിപാടികൾക്ക്‌ തുടക്കമായി;രക്ത ദാന ക്യാമ്പ് നടത്തി

കാസർകോട്: പനയാൽ,അരവത്ത് മട്ടൈങ്ങാനം കഴകം പൂബാണം കുഴി ക്ഷേത്ര പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവം 2026 ഫെബ്രവരിയിൽ വിവിധ പരിപാടികളോടെ നടക്കും. മഹോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. നൂറിൽപരം പേർ ജില്ലാ ആശുപപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. റിട്ട. ഡിവൈഎസ്പി :കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രേഗ്രാം കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തച്ചങ്ങാട് ആധ്യക്ഷം വഹിച്ചു.ആഘോഷ കമ്മിറ്റി ജന.കൺവീനർ പി.രാഘവൻ,ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ നായർ, ശ്രീനിവാസൻ അരവത്ത്, …

കാറഡുക്ക, മുണ്ടോളിലെ വി.സീതമ്മ അന്തരിച്ചു

കാസര്‍കോട്: കാറഡുക്ക, മുണ്ടോള്‍ ശ്രീ മഹാവിഷ്ണു – ദുര്‍ഗാപരമേശ്വരിക്ഷേത്രംപാരമ്പര്യ മുക്തേശ്വരനും റിട്ടയേര്‍ഡ് പ്രധാനാധ്യാപകനുമായ കാറഡുക്കബീഡുവിലെ രഘുരാമ ബല്ലാളിന്റെ ഭാര്യ വി. സീതമ്മ (66) അന്തരിച്ചു.മക്കള്‍: രാജാരാമവര്‍മ, രാജ കിരണ്‍ വര്‍മ്മ, ഭാരതി വി ആര്‍, കവിത.മരുമക്കള്‍: മധുസൂദനന്‍ ബല്ലാള്‍, കൃഷ്ണകുമാര്‍ ബല്ലാള്‍, സ്വപ്ന ബല്ലാള്‍, സൗമ്യശ്രീ കെ.

പയ്യന്നൂരില്‍ ബി എല്‍ ഒ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍, ഏറ്റുകുടുക്കയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബി എല്‍ ഒ) വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുകുടുക്കയിലെ അനീഷ് ജോര്‍ജ്ജിനെയാണ് ഞായറാഴ്ച ഉച്ചയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ എസ് പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. സ്‌കൂള്‍ ജീവനക്കാരനാണ് അനീഷ് ജോര്‍ജ്ജ്.

കേരളത്തില്‍ പുരുഷന്മാര്‍ വധുവിനെ കിട്ടാതെ വിഷമിക്കുന്നു; രാജസ്ഥാനില്‍ വരനെ കിട്ടാന്‍ നാലു യുവതികള്‍ ചേര്‍ന്ന് സഹോദരന്റെ പിഞ്ചു കുഞ്ഞിനെ ചവിട്ടികൊന്നു

ജയ്പൂര്‍: അന്ധവിശ്വാസം പിഞ്ചു കുഞ്ഞിന്റെ ജീവനെടുത്തു. 22 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്ന നാലു യുവതികള്‍ അറസ്റ്റില്‍. മഞ്ജു, ഗീത, മംമ്ത, രാമേശ്വരി എന്നിവരാണ് അറസ്റ്റിലായത്.കുഞ്ഞിനെ ചവിട്ടിക്കൊലപ്പെടുത്തിയാല്‍ ഉടന്‍ വിവാഹം നടക്കുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. ഒക്ടോബര്‍ 24ന് ആണ് പ്രതികളുടെ സഹോദരന്റെ ഭാര്യയായ യുവതിക്ക് കുഞ്ഞ് പിറന്നത്.കുട്ടിയുടെ മാതാവിനെ വീട്ടിനകത്ത് പൂട്ടിയിട്ട ശേഷമാണ് നാലു യുവതികളും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്. ഒരു സ്ത്രീ തന്റെ മടിയില്‍ കിടത്തി എന്തോ ജപിക്കുന്നതായും മറ്റു മൂന്നുപേര്‍ ചുറ്റുമിരുന്ന് ജപത്തില്‍ …

ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയുടെ ടീമിലേക്ക് 50,000-ൽ അധികം അപേക്ഷകൾ

പി പി ചെറിയാൻ ന്യൂയോർക്ക്, ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഹ്റാൻ മംദാനിയുടെ ഭരണകൂടത്തിലേക്ക് ജോലി തേടി വൻജനപ്രവാഹം . ട്രാൻസിഷൻ പോർട്ടൽ വഴിചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 50,000-ത്തിലധികം ആളുകൾ മംദാനിയുടെ ടീമിൽ പ്രവർത്തിക്കാൻ അപേക്ഷിച്ചു ..സർക്കാർ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുമെന്ന ആളുകളുടെ വിശ്വാസമാണ് ഈ മുന്നേറ്റം സൂചിപ്പിക്കുന്നതിന്നു മംദാനി പ്രസ്താവനയിൽ പറഞ്ഞു. കമ്മ്യൂണിറ്റി ഓർഗനൈസർമാർ, പോളിസി വിദഗ്ദ്ധർ, പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ, ന്യൂയോർക്കിലെ സാധാരണ തൊഴിലാളികൾ എന്നിവരെയാണ് ടീം പ്രധാനമായും തേടുന്നത്. അപേക്ഷകൾ ഇപ്പോഴും സ്വീകരിക്കുന്നു. അപേക്ഷകരുടെ ഈ …

പൊലീസ് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: ചെര്‍പ്പുളശ്ശേരി സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടറെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട്, സ്വദേശി ബിനു തോമസ് (52) ആണ് ജീവനൊടുക്കിയത്.ഞായറാഴ്ച രാവിലെ ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാരണം വ്യക്തമല്ല.ആറുമാസം മുമ്പാണ് സ്ഥലം മാറ്റം ലഭിച്ച് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്.

ഓണ്‍ലൈന്‍ ഗെയിമില്‍ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു; മംഗ്‌ളൂരുവിലെ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

കാസര്‍കോട്: ഓണ്‍ലൈന്‍ ഗെയിമില്‍ മൂന്നു ലക്ഷത്തില്‍പരം രൂപ നഷ്ടമായതിനു പിന്നാലെ മംഗ്‌ളൂരുവിലെ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. പാലക്കാട്, തൃത്താല സ്വദേശിയായ മാലികിനെയാണ് കാണാതായത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച രാത്രി മുതല്‍ക്കാണ് മാലികിനെ കാണാതായത്. ഭക്ഷണം വാങ്ങാന്‍ പോകുന്നുവെന്നു പറഞ്ഞ് ബൈക്കുമായി താമസസ്ഥലത്തു നിന്നു പോയ മാലിക് അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പറയുന്നു. സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിക്കുന്ന ആളാണ് മാലിക്. തുടക്കത്തില്‍ നല്ലൊരു തുക ലാഭമായി കിട്ടിയിരുന്നു. എന്നാല്‍ വന്‍തുക വച്ച് കളിച്ചതോടെ …

ബില്‍ അടയ്ക്കാത്തതിന് വൈദ്യുതി വിച്ഛേദിച്ച വിരോധം: കാസര്‍കോടിനെ ഇരുട്ടിലാഴ്ത്തിയ യുവാവിനെതിരെ കേസ്

കാസര്‍കോട്: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനു വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച വിരോധത്തില്‍ കാസര്‍കോട് നഗരത്തിലെ നിരവധി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നായി 170 ഫ്യൂസുകള്‍ ഊരി മാറ്റി നാടിനെ ഇരുട്ടിലാഴ്ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി നെല്ലിക്കുന്ന്, സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ രമേശ നല്‍കിയ പരാതി പ്രകാരം കൂഡ്‌ലു, കാളിയങ്ങാട്ടെ മുഹമ്മദ് മുനവറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലേമുക്കാല്‍ മണിയോടെ കെ എസ് ഇ …

മുളിയാർ നെക്രംപാറയിലെ ചേക്കോട് വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

ബോവിക്കാനം: മുളിയാർ നെക്രംപാറയിലെ ചേക്കോട് വീട്ടിൽ കല്യാണിയമ്മ (93) അന്തരിച്ചു. ഭർത്താവ്: പരേതനായ സി.കെ. രാമൻ. മക്കൾ: സരോജ, ശശിധരൻ, (ഗ്രാമീൺ ബാങ്ക് റിട്ട. ഓഫീസർ), യാദവ, സി.എച്. ആനന്ദ (റിട്ട. ഇൻഫർമേഷൻ ഓഫീസർ), സി എച് രാജാരാമ, (റിട്ട. ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വ കുപ്പ്), സി.എച്ച്. ദിവാകര. മരുമക്കൾ: ബെറ്റി എബ്രഹാം (റിട്ട. ഹൈസ്കൂൾ അ ധ്യാപിക), സ്വർണകുമാരി (റിട്ട. ഹൈസ്കൂൾ പ്രഥമാധ്യാപിക), ടി. അംബിക (ഹെൽത്ത് ഇൻസ്പെക്ടർ), തിങ്കൾകല (സാമൂഹിക ക്ഷേമവകുപ്പ്), …

സുനിത കരിച്ചേരിയുടെ ‘വെള്ളരിവളപ്പില്‍ നിന്നൊരു സ്വപ്നനൂല്‍’ കവിതാ സമാഹരം പ്രകാശനം ചെയ്തു

കുറ്റിക്കോല്‍: സുനിത കരിച്ചേരി രചിച്ച് ബുക്കര്‍ മീഡിയ വായനക്കാരിലേക്ക് എത്തിക്കുന്ന വെള്ളരിവളപ്പില്‍ നിന്നൊരു സ്വപ്നനൂല്‍ എന്ന കവിതാസമാഹരം കുറ്റിക്കോല്‍ നെരൂദ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സണ്‍ഡേ തീയേറ്ററില്‍ പ്രകാശനം ചെയ്തു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ വി മണികണ്ഠദാസ് ചലചിത്ര പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായപി പ്രേമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. നെരൂദ ഗ്രന്ഥാലയം പ്രസിഡണ്ട് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.ആദ്യ പുസ്തകമായ നനഞ്ഞ് കുതിര്‍ന്ന ഒരു കെട്ട് വിറകിന്റെ രണ്ടാം പതിപ്പ് നാടക സംവിധായകന്‍ ഗോപി കുറ്റിക്കോല്‍ …

ബേക്കലിലെ 54 കാരിയെ ഗുരുവായൂരിലെ ലോഡ്ജില്‍ പീഡിപ്പിച്ചു; 47 കാരനായ ഷെഫീഖിനെതിരെ കേസെടുത്തു, 10 പവന്‍ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും തട്ടിയെടുത്തതായും പരാതി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 54 കാരിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പാലക്കാട്, പട്ടാമ്പി സ്വദേശിയും 47 കാരനുമായ ഷെഫീഖിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. സംഭവം നടന്നത് ഗുരുവായൂരിലെ ലോഡ്ജില്‍ വച്ചായതിനാല്‍ കേസ് അങ്ങോട്ടേയ്ക്ക് കൈമാറി. 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഗുരുവായൂരിലെ ലോഡ്ജില്‍ വച്ച് പലതവണ പീഡിപ്പിക്കുകയും 10 പവന്‍ സ്വര്‍ണ്ണവും 20 ലക്ഷം രൂപയും കൈക്കലാക്കിയതായും സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നു.ഗള്‍ഫിലെ ജോലിക്കിടയിലാണ് ഇരുവരും പരിചയത്തിലായത്. പരാതിക്കാരി …

പെരിയ, ആലക്കോട്ടും പുലിയിറങ്ങി; കണ്ടത് ഓട്ടോ ഡ്രൈവര്‍, ദിവസങ്ങള്‍ക്കകം കാണാതായത് നാലോളം വളര്‍ത്തു നായകളെ, വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി

കാസര്‍കോട്: ആഴ്ച്ചകള്‍ക്കു ശേഷം പെരിയക്ക് സമീപം വീണ്ടും പുലിയിറങ്ങി. കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്തെ ആലക്കോട്, ബാട്ട്യംകോട്ടാണ് ശനിയാഴ്ച രാത്രി പത്തുമണിയോടെ പുലിയെ കണ്ടത്. ഓട്ടോ ഓടിച്ചു പോവുകയായിരുന്ന ദാമോദരന്‍ എന്നയാളാണ് റോഡരുകിലെ മണ്ണുകയ്യാലയുടെ മുകളില്‍ നിന്നു പുലി താഴേയ്ക്കു ചാടുന്നത് കണ്ടത്. നാരായണന്‍ എന്നയാളും പുലിയെ കണ്ടതായി പറയുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫീസര്‍ എന്‍ വി സത്യന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തി. പുലിയ കണ്ടതായി പറയുന്ന മണ്‍ കയ്യാല, സമീപത്തെ ചാല്‍, വയല്‍ …

ഒന്നര വര്‍ഷമായി പെന്‍ഷനില്ല: എസ് ടി യു പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എസ് ടി യു ജില്ലാ കമ്മിറ്റി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ പെന്‍ഷന്‍കാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധ സംഗമം നടത്തി. കാറഡുക്ക,ബദിയടുക്ക പഞ്ചായത്തുകളില്‍ നടന്ന പ്രതിഷേധം ആദൂര്‍ പള്ളത്ത് ജില്ലാ വൈ പ്രസിഡണ്ട് എ എച്ച് മുഹമ്മദിന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ഷറീഫ് കൊടവഞ്ചി ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.ഐ.എ ലത്തീഫ് സമര പ്രഖ്യാപനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.ആര്‍ …

ചെര്‍ക്കളയിലെ ബഹുനില കെട്ടിടത്തില്‍ വീണ്ടും പുള്ളിമുറി; 93500 രൂപയുമായി 14 പേര്‍ അറസ്റ്റില്‍, പിടിയിലായത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചൂതാട്ടത്തിനു എത്തിയവര്‍

കാസര്‍കോട്: ചെര്‍ക്കള ടൗണിലെ ബഹുനില കെട്ടിടത്തിലെ മുറിയില്‍ പണം വച്ച് ‘പുള്ളിമുറി’ എന്ന ചൂതാട്ടം നടത്തുകയായിരുന്ന 14 പേരെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. കളിക്കളത്തില്‍ നിന്നു 93,500 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവുമാണ് ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ ബഹുനിലകെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഏഴാം നമ്പര്‍ മുറിയിലാണ് ചൂതാട്ടം നടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ …

തിരഞ്ഞെടുപ്പ് പ്രചരണം; മാതൃകാ പെരുമാറ്റചട്ടം പാലിക്കണം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ചട്ടങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, വംശപരമോ, ജാതി പരമോ, സമുദായപരമോ, ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ല.മറ്റു കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും, പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും വിമര്‍ശിക്കരുത്. അടിസ്ഥാനരഹിതമായതോ,വളച്ചൊടിച്ചതോ ആയ …