കാസർകോട്: ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. അമ്പലത്തുകര പൂടംകല്ലടുക്കത്തെ വിഷ്ണു പള്ളയിൽ (20) ആണ് മരിച്ചത്. ആർ എം എസ് ബസിലെ ഡ്രൈവറായിരുന്നു. ശനിയാഴ്ച വൈകിട്ട് 6. 30 ഓടെ മടിക്കൈ പൂത്തക്കാൽ കോട്ടക്കുന്നിൽ ആണ് അപകടം ഉണ്ടായത്. കസിൻസ് എന്ന സ്വകാര്യ ബസാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







