കോഴിക്കോട്: കോഴിക്കോട്ടും മലപ്പുറത്തും വൻ കള്ളനോട്ട് വേട്ട . 500 രൂപയുടെ 57 കളളനോട്ടുകൾ പിടികൂടി. രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് പിടികൂടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരുന്നു. രഹസ്യ വിവരത്തെ തുടർന്ന് രണ്ടിടത്തും ഒരേ സമയം നടത്തിയ പരിശോധനയിലാണ് അഞ്ചു പേരും കള്ളനോട്ടുകളുമായി പിടിയിലായത്.







