തലപ്പാടി: ഉള്ളാളില്‍ യുവതിയുടെ വീട്ടുമുറ്റത്ത് കണ്ണ് ചൂഴ്‌ന്നെടുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉള്ളാള്‍ മൂറുക്കട്ടയിലെ ജയാനന്ദ ഗട്ടി (83)യുടെ മൃതദേഹമാണ് കുംപളെ, ബൈപാസ് റോഡിലെ ഖൈറുന്നീസ എന്ന യുവതിയുടെ വീട്ടുമുറ്റത്ത് കാണപ്പെട്ടത്. രക്തം പറ്റിയ നിലയില്‍ ഒരുകെട്ട് കറന്‍സി നോട്ടുകളും സ്ഥലത്ത് കാണപ്പെട്ടു. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.







