കാസര്‍കോട് : 14 കാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൊഗ്രാലില്‍ തട്ടുകട നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. മുഹമ്മദ് മുനീറി(24)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്റെ നേതൃത്വത്തില്‍ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. ഇയാള്‍ നിലവില്‍ മേല്‍പ്പറമ്പ്, കട്ടക്കാലില്‍ തട്ടുകട നടത്തിവരികയാണെന്നു പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തിവരികയാണെന്നു കൂട്ടിച്ചേര്‍ത്തു.







