തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സുള്ള്യ: തെന്നിന്ത്യന്‍ നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷും കര്‍ണാടക കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹൊസലിമ്മ ദേവിയുടെ ദര്‍ശനത്തിന് ശേഷം സര്‍പ്പ സംസ്‌കാര പൂജ വഴിപാട് നടത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഹരീഷ് ഇഞ്ചാടിയും ഭാരവാഹികളും ചേര്‍ന്ന് ക്ഷേത്രത്തിലെത്തിയ താരദമ്പതികളെ സ്വീകരിച്ചു. മലയാളത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച് നയന്‍ താര നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നയന്‍താര ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലാണ് അറിയപ്പെടുന്നത്. നടി നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനും ഞായറാഴ്ച ഉജ്ജയിനിലെ ശ്രീ ചിന്താമണി ഗണേശ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ക്ഷേത്രങ്ങളിലെത്തിയ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page