കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് സ്ഥാനാര്‍ഥി പട്ടിക. ചിറ്റാരിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ, കെ.പി സതീഷ് ചന്ദ്രന്‍, കെ കുഞ്ഞിരാമന്‍, സാബുഎബ്രഹാം തുടങ്ങിയവര്‍ സ്ഥാനാര്‍ഥി പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥി പട്ടിക
ചെറുവത്തൂര്‍: ഡോ.സെറീന സലാം.
മടിക്കൈ: കെ സബീഷ്.
കുമ്പള: കെബി യൂസഫ്.
ദേലംപാടി: ഒ വല്‍സല.
ബേക്കല്‍: ടിവി രാധിക.
ചെങ്കള: സഹബാനു സാഗര്‍(സ്വതന്ത്രസ്ഥാനാര്‍ഥി).
കുറ്റിക്കോല്‍: സാബുഎബ്രഹാം.
കയ്യൂര്‍: ഒക്ലാവ് കൃഷ്ണന്‍(എസ്.ടി സംവരണം).
പുത്തിഗെ: കെഎ മുഹമ്മദ് ഹനീഫ്.








