പുത്തൂര്‍: എഴുപത്തിയൊന്ന് വയസ്സിനുള്ളില്‍ 150ല്‍ പരം കളവു കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, പുത്ലൂരിലെ അബൂബക്കറി(ഇത്തെബെര്‍പ്പെ അബൂബക്കര്‍ -71)നെയാണ് വേണൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു അബൂബക്കര്‍. അന്ന് തന്റെ ഓട്ടോയില്‍ ‘ഇപ്പ ബെര്‍പ്പെ’ (ഇപ്പംവരാം) എന്നു എഴുതിയിരുന്നു. അങ്ങിനെയാണ് ഇത്തെ ബെര്‍പ്പയെന്നു പേരു വീണത്.
കേരളത്തില്‍ ഉള്‍പ്പെടെ മോഷണകേസുകളില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് ജയിലില്‍ നിന്നു ഇറങ്ങിയത്.
ഒക്ടോബര്‍ രണ്ടിന് തന്റെ ഓട്ടോയുമായി മഞ്ജുശ്രീ ബെട്ടുവില്‍ എത്തി അവിനീഷിന്റെ വീട്ടില്‍ നിന്നു 10 പവന്‍ സ്വര്‍ണ്ണം കവര്‍ന്നകേസിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേണത്തിലാണ് പട്ടാപ്പകല്‍ മോഷണം നടത്തിയത് അബൂബക്കര്‍ ആണെന്നു വ്യക്തമായതും അറസ്റ്റു ചെയ്തതുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.







