പത്തനംതിട്ട: പന്തളത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നു. ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഹരിയുടെ ഭാര്യ ഇടതു സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയിരുന്നു. പാര്‍ട്ടിയും മുന്നണിയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളിലേയ്ക്ക് സജീവമായതിനു പിന്നാലെയാണ് ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബി ജെ പിയില്‍ ചേര്‍ന്നത്. ഹരിക്കും കുടുംബത്തിനും പത്തനംതിട്ട ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് ബി ജെ പി അംഗത്വം നല്‍കി.







