തളിപ്പറമ്പ്: കരാട്ടെ പഠിക്കാന്‍ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി പരാതി; പരിശീലകനെതിരെ പൊലീസ് കേസെടുത്തു. മൊറാഴയിലെ ടി കെ പ്രസന്നനെതിരെയാണ് തളിപറമ്പ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 14 കാരിയാണ് പീഡനത്തിനു ഇരയായത്. ഇക്കഴിഞ്ഞ ജനുവരി മാസം വെള്ളിക്കീല്‍ പാര്‍ക്കില്‍ വച്ച് ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.







