കണ്ണൂര്‍: ഭര്‍തൃമതിയായ 24 കാരി കാമുകനൊപ്പം നാടുവിട്ടതായി പരാതി. കണ്ണവം നെടുംപൊയില്‍ പുളക്കുറ്റി സ്വദേശിനിയെയാണ് കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ഭര്‍ത്താവ് കുളത്തുങ്കര സ്വദേശി കണ്ണവം പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണത്തില്‍ യുവതി സൗഹൃദത്തിലായിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കൊപ്പം നാടുവിട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.







