കാസര്‍കോട്: വാട്‌സ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് 16 കാരിയെ പീഡിപ്പിച്ചതായി പരാതി. മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം കോഴിക്കോട് സ്വദേശിയായ അല്‍ത്താഫി(25)നെതിരെ പൊലീസ് കേസെടുത്തു. വാട്‌സ് ആപ്പ് ഗ്രൂപ്പു വഴി പരിചയത്തിലായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയാണത്രെ പീഡിപ്പിച്ചത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







