കാസര്‍കോട്: കുമ്പള പഞ്ചായത്തിന്റെ അധീനതയില്‍ കിദൂര്‍, കുണ്ടങ്കേരടുക്കയിലുള്ള ശ്മശാനത്തില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കുമ്പള പഞ്ചായത്ത് അംഗം അറസ്റ്റില്‍. എട്ടാം വാര്‍ഡായ മഡ്‌വ വാര്‍ഡിലെ കോണ്‍ഗ്രസ് അംഗമായ രവിരാജ് (38) എന്ന തുമ്മയെയാണ് കുമ്പള എസ്‌ഐ അനൂപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ശ്മശാന ഭൂമിയില്‍ നിന്ന് 124 മരങ്ങള്‍ മുറിച്ചു കടത്തിയത്. മരംമുറി വിവാദമായതിനെ തുടര്‍ന്ന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേതൃത്വത്തിലാണ് രവി രാജിന്റെ നേതൃത്വത്തിലാണ് മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന് വ്യക്തമായത്. കാല്‍ ലക്ഷം രൂപയുടെ മരത്തടികള്‍ ഒരു മരമില്ലില്‍ വില്‍പന നടത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.






