കൊച്ചി: ഭൂട്ടാന്‍ കാര്‍ കളളക്കടത്തുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജ രേഖകള്‍ വഴി കാര്‍ ഇറക്കുമതി ചെയ്‌തെന്ന് കണ്ടെത്തിയ നടന്‍ അമിത് ചക്കാലയ്ക്കല്‍ അടക്കമുളളവര്‍ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. നടന്‍ ദുല്‍ഖറിനെയും നോട്ടീസ് നല്‍കി വിളിപ്പിക്കും.
വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഭൂട്ടാന്‍ കാര്‍ കളളക്കടത്തിലെ കളളപ്പണ്‍ ഇടപാടാണ് ഇഡി പരിശോധിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്റെയുമൊക്കെ പേരില്‍ വ്യാജരേഖകളുണ്ടാക്കി സിനിമാ താരങ്ങള്‍ക്കും വ്യവസായികള്‍ക്കുമടക്കം ഇടനിലക്കാര്‍ ആഡംബര കാറുകള്‍ വിറ്റു എന്നതാണ് കണ്ടെത്തല്‍.







