കാസർകോട്: കോട്ടിക്കുളത്ത് നിന്ന് തിങ്കളാഴ്ച രാവിലെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തളങ്കര പുഴയിൽ കണ്ടെത്തി. കോട്ടിക്കുളം ബൈക്കേ പള്ളിക്ക് മുൻവശം മുക്രി ഹൗസിലെ പരേതനായ മൂസയുടെയും ആയിഷയുടെയും മകൻ ഹാഷിം(55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം തളങ്കര കടത്ത് റെയിൽ പാലത്തിനു താഴെ പുഴയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചെ സുബഹി നമസ് കാരം നിർവഹിക്കാൻ പതിവുപോലെ വീട്ടിൽ നിന്ന് കോട്ടിക്കുളം ജുമാ മസ്ജിദിലേക്ക് പോയതായിരുന്നു. ഏറെ വൈകിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം തളങ്കരയിൽ കണ്ടെത്തിയത്. ഏറെ വർഷം ഗൾഫിലായിരുന്ന ഹാഷിം നാട്ടിൽ തിരിച്ചെത്തി വയറിംഗ്, പ്ലമ്പിണ്ട് ജോലികൾ ചെയ്തു വരികയായിരുന്നു. ഭാര്യ: ഷറഫുന്നിസ. മക്കൾ: സാബിത്ത് (ഖത്തർ), റാഷിദ്, ഷർമ്മിള (അക്കൗണ്ടന്റ്, കോട്ടിക്കുളം നൂറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ), ഫാത്തിമ, മുഹമ്മദ് ഷാഹിൻഷ (ഇരുവരും വിദ്യാർത്ഥികൾ).






