കാസര്‍കോട്: നഗരസഭയിലെയും മധൂര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തുകളിലെയും ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ദേശീയ നിര്‍വ്വഹാക സമിതി അംഗം സികെ പദ്മനാഭനാണ് കാസര്‍കോട് നഗരസഭയിലെ ആദ്യഘട്ട 10 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സവിത ടീച്ചര്‍(വിദ്യാനഗര്‍), ചേതന്‍ ബി(അടുക്കത്ത് ബയല്‍), രവീന്ദ്ര പൂജാരി(ആനബാഗിലു), കെഎസ് ശ്രുതി(കോട്ടക്കണി), ബി ശാരദ(നുളളിപ്പാടി നോര്‍ത്ത്), സുധാറാണി(അണങ്കൂര്‍), രാജേഷ് അമേയ്(പുലിക്കുന്ന്), അരുണ്‍കുമാര്‍ ഷെട്ടി(ബീരന്ത് ബയല്‍), രേഷ്മ(കടപ്പുറം നോര്‍ത്ത്), കെജി മനോഹരന്‍(ലൈറ്റ് ഹൗസ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി. കെ. സജീവന്‍, ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, ജില്ലാ ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കൈടുത്തു.

മധൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍
സുജനാനി ഷാന്‍ബോഗ് (കൊല്ല്യ), സുജാത കിഷോര്‍ (കൊല്ലങ്കാന), എം ആര്‍ യോഗേഷ് (മധൂര്‍), കെ കെ അനില്‍കുമാര്‍(ഉദയഗിരി), മാധവ മാസ്റ്റര്‍ (കോട്ടക്കണി), ഗണേഷ് പ്രസാദ് (മീപ്പുഗുരി), എന്‍ ലത(ചൂരി), കെ ദീപ്തി (സൂര്‍ളു), വസന്ത (കേളുഗുഡ്ഡെ), ഭാനു പ്രകാശ് (കാളയങ്ങാട്), പുഷ്പാ ഗോപാലന്‍ (രാംദാസ് നഗര്‍), രതീഷ് എം (മന്നിപ്പാടി), പി ബി ചന്ദ്ര (ഭഗവതി നഗര്‍), നവനീത് ഷെട്ടി (ശിരിബാഗിലു).
മൊഗ്രല്‍പുത്തൂര്‍ പഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍
സരോജിനി(ഉജിര്‍കര മജല്‍), വാസന്തി(പെര്‍ണടുക്ക പായിച്ചാല്‍), ശ്രീവിദ്യ(ഗുവെത്തടുക്ക), പ്രമീള മജല്‍(കേളുഗുഡ്ഡെ ബള്ളിമൊഗര്‍), മല്ലിക പ്രഭാകരന്‍( ചൗക്കി കടപ്പുറം )






