കാസർകോട്: കടയിലേയ്ക്ക് മിഠായി വാങ്ങിക്കാൻ എത്തിയ പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കട ഉടമയെ പോക്സോ പ്രകാരം ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു. കുംബഡാജെ, തുപ്പക്കല്ല് സ്വദേശിയായ അബ്ദുല്ല (64) യാണ് അറസ്റ്റിലായത് . ഇയാളെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്നാണ് ബദിയഡുക്ക പൊലീസിൽ പരാതി നൽകിയത്.







