തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയില്‍ സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ്ണക്കൊള്ള കേസില്‍ അഴിമതി നിരോധന നിയമം ചുമത്തിയതോടെ കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേയ്ക്ക് മാറ്റും. അതേസമയം 2019 ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ആയിരുന്ന എ. പത്മകുമാറിനു കുരുക്ക് മുറുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.







