തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കടത്തുകേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കമ്മിഷണറുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയാണ് എന്‍ വാസു.
കേസില്‍ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. അറസ്റ്റിലായവരുടെ മൊഴിയാണ് നിര്‍ണായകമായത്. അവരുടെ മൊഴി വാസുവിനെതിരെയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയായിരുന്നു. വാസു ദേവസ്വം കമ്മിണറായിരുന്ന സമയത്ത് സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.







