ചെറുവത്തൂർ: പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവിലെ സ്ഥാനീകൻ പുത്തിലോട്ടെ ഭാസ്കരൻ എമ്പ്രോൻ(65) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്. .കഴിഞ്ഞ 18 വർഷമായി ശ്രീ മാപ്പിട്ടച്ചേരിക്കാവിലെ ആചാരസ്ഥാനീകരിൽ പ്രധാനിയായിരുന്നു. ചൊവ്വ രാവിലെ 10 മണിക്ക് പുത്തിലോട്ടെ എമ്പ്രോന്റെ തറവാട്ടിൽ മൃതദേഹം പൊതുദർശനത്തിനുവെക്കും. ശേഷം ഉച്ചയ്ക്ക് 12 മണിക്ക് സംസ്കാരം നടക്കും. പുത്തിലോട്ടെ പരേതനായ മടയമ്പത്ത് കുഞ്ഞമ്പു എമ്പ്രോന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: വൈജയന്തി (മയിച്ച). മക്കൾ: ബബിത, സബിത. മരുമക്കൾ: രാജു(കാഞ്ഞങ്ങാട്) ജിജീഷ്(വെങ്ങര). സഹോദരങ്ങൾ: കാർത്ത്യായനി(ബഡൂർ ), ശാന്ത(വെള്ളച്ചാൽ), സുകുമാരൻ(പുത്തിലോട്ട് ).







