ചെമ്മനാട് :കുഞ്ഞുനാളുകളിൽ ചുമരിൽ ചിത്രം കോറി ചിത്രംവരയുടെ ലോകത്തേക്ക് ചുവടു വച്ച കുമാരി ഇഷാന എസ് പാൽ കൊച്ചുകുട്ടികളുടെ ചിത്ര രചനയിൽ ദേശീയ ത്തലത്തിൽ വരെ നേടാവു ന്ന അംഗീകാരങ്ങളൊക്കെ കൈവരിച്ചു. 2024 ൽ മലർവാടി സംസ്ഥാന ബാലചിത്ര രചനയിൽ ഒന്നാം സ്ഥാനം, 2024 സുഗതപ്രകൃതി സംസ്ഥാന ചിത്രരചനയിൽ മൂന്നാം സ്ഥാനം, 2024 ശുചിത്വമിഷൻ സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ നിന്നും എൽ പി ,യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി. ക്ലിൻറ് ചിത്രരചനാ മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം. വനം വന്യജീവി വാരാഘോഷ ത്തിന്റെ ഭാഗമായി ജലചായം രണ്ടാം സ്ഥാനം, ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ ജ്യോമടെറിക്കൽ ചാർട്ടിൽ ഒന്നാം സ്ഥാനം, വിദ്യാരംഗം ഉപജില്ലാ സർഗ്ഗോ ത്സവം മികച്ച ചിത്രരചന എന്നിവ 2024 ലെ മികവാർന്ന വിജയങ്ങളിൽ ചിലതാണ്.2019 ൽ മലർവാടി ബാലസംഘം നടത്തിയ ‘ മഴവില്ല് ‘
സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത് ആണ് ആദ്യനേട്ടം
തുടർന്ന് ജലചായം, പെൻസിൽ ഡ്രോയിങ്, ഓയിൽ പേസ്റ്റ് എന്നിവയിൽ മികവാർന്ന വരകൾ കോറിയിട്ട് നിരവധി മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചു . 2024 വർഷത്തിൽ നാഷണൽ ലെവൽ, സ്റ്റേറ്റ് ലെവൽ, ജില്ലാ തല, ഉപജില്ലാ തല മത്സരങ്ങളിൽ മികവാർന്ന വിജയം.
കൂടാതെ നിരവധി ക്വിസ് മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീക രിച്ചു മികവാർന്ന വിജയം നേടി. കൂടാതെ നൃത്തരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഇഷാന എസ് പാലിന് സാധിച്ചു.
ജി എൽ പി എസ് ഉദുമയിൽ നാലാം ക്ലാസ്സ് പൂർത്തിയാക്കിയ ഇഷാന എസ് പാൽ ഇക്കഴിഞ്ഞ എൽ എസ് എസ് പരീക്ഷയിൽ ബേക്കൽ ഉപജില്ലാ ടോപ്പർ ആകുകയും സംസ്ഥാന സർക്കാരിന്റെ ലിറ്റിൽ മാസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ അംബിക എ എൽ പി സ്കൂൾ ഉദുമ പടിഞ്ഞാർ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. ഇപ്പോൾ സർക്കാരിൻ്റെ 2024-25 വർഷത്തെ ഉജ്ജ്വല ബാല പുരസ്കാരവും ഇഷാന എസ് പാലിനെ തേടി എത്തി.
ഉദുമ ഉദയമംഗലം സ്വദേശിയും ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ചത്തൂർ പ്രിൻസിപ്പാളുമായ ശിശുപാലന്റെയും കരിവെള്ളൂർ സ്വദേശിനി രമ്യയുടെയും മകളാണ് ഇഷാന എസ് പാൽ.
കളനാട് ഓവർബ്രിഡ്ജിനു സമീപം ആണ് നിലവിൽ താമസം.അമ്മയാണ് ചിത്രകലയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയത്







