വീട്ടുപറമ്പില്‍ നിന്ന് തീപൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു

കാസര്‍കോട്: വീട്ടുപറമ്പില്‍ നിന്ന് തീപൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. പിലിക്കോട് വയലിലെ മത്സ്യത്തൊഴിലാളി പുതിയടവന്‍ മാധവി(73) ആണ് മരിച്ചത്. ഈമാസം 2 ന് വൈകുന്നേരം വീട്ടു പറമ്പില്‍ നിന്നാണ് തീപ്പൊള്ളലേറ്റത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ ഞായറാഴ്ച മരിച്ചു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭര്‍ത്താവ്: പരേതനായ കാര്യത്ത് കണ്ണന്‍. മകന്‍: പി.ചന്ദ്രന്‍ (പ്രവാസി), മരുമകള്‍: എം. ഉഷ, സഹോദരങ്ങള്‍: പി.പൊക്കന്‍, പി.ശ്വാമള (തടിയന്‍ കൊവ്വല്‍), പരേതനായ പി. തമ്പാന്‍. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയോടെ തോട്ടുകര സമുദായ ശ്മശാനത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page