പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് അല്‍പം മുമ്പ് പത്തനം തിട്ട ജില്ലയിലെ കോയിപ്രം പഞ്ചായത്ത് പ്രസിഡന്റായ കോണ്‍ഗ്രസിലെ പി സുജാത പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച സുജാത ബിജെപിയില്‍ അംഗത്വം സ്വീകരിക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വിഎ സൂരജ് സുജാതയെ ഷാളണിയിച്ച് സ്വീകരിച്ചു.







