തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവ് ഫെര്‍ണാണ്ടസാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഐസിയുവില്‍ നിന്നും രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിതിനെ തുടര്‍ന്നാണ് ഞായറാഴ്ച വൈകുന്നേരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പുലര്‍ച്ചെ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലാണ് പ്രതി പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് രാജീവെന്ന് പൊലീസ് പറയുന്നു. സിസിടിവി അടക്കം പരിശോധിച്ച് പൊലീസ് തെരച്ചില്‍ ആരംഭിച്ചു.







