തിരുവനന്തപുരം: പ്രസവത്തിനെത്തിയ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി യുവതി ബന്ധുക്കള്‍. എസ്എടി ആശുപത്രിക്ക് എതിരെയാണ് ആരോപണം. കരിക്കകം സ്വദേശിയായ ശിവപ്രിയ അണുബാധ മൂലമാണ് മരിച്ചത്. ഇന്‍ഫക്ഷന്‍ ഉണ്ടായത് ആശുപത്രിയില്‍ നിന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. 25 ന് ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് 26 നു പനി ഉണ്ടായതോടെ ആശുപത്രിയിലേക്ക് വീണ്ടും വരികയായിരുന്നു. നില വഷളായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബ്ലഡ് കള്‍ച്ചറില്‍ ഇന്‍ഫക്ഷന്‍ എന്ന് കണ്ടെത്തി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ ശിവപ്രിയയുടെ മരണം സംഭവിച്ചു. മരണത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയാണ്.







