കോതമംഗലം: ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദന(19) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഹോസ്റ്റലിലെ മുറിയിലാണ് നന്ദനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് നന്ദനയെ കണ്ടത്. അവധി ആയതിനാല്‍ മിക്ക കുട്ടികളും വീട്ടിലേക്ക് പോയിരുന്നു. ഭക്ഷണം കഴിക്കാനായി അടുത്ത മുറിയിലെ സുഹൃത്ത് രാവിലെ എട്ടുമണിയോടെ വാതിലില്‍ തട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ഹോസ്റ്റലിലെത്തി. അതേസമയം
മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നന്ദനയുടെ പിതാവ് ഹരി ആരോപിച്ചു. മകള്‍ വെള്ളിയാഴ്ച വൈകുന്നേരം മകള്‍ വിളിച്ചിരുന്നുവെന്നും ഫീസ് അപ്പോള്‍ അയച്ചുകൊടുത്തെന്നും പിതാവ് പറഞ്ഞു. എന്താണ് മരണത്തിന് കാരണമായതെന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.







