കാസർകോട്: കുമ്പള പഞ്ചായത്തിന്റെ അധീനതയിൽ കിദൂർ, കുണ്ടങ്കേരടുക്കയിലുള്ള എസ്.സി. ശ്മശാനത്തിൽ നിന്നു രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നവംബർ ആറിനും ഏഴിനും ഇടയിലാണ് ചെറുതും വലുതുമായ 124 മരങ്ങൾ മുറിച്ച് കടത്തിയത്.
ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയത് വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. മരം കൊള്ളക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടിരുന്നു.







