തൊടുപുഴ: കാറിടിച്ച് 17 കാരന് ദാരുണാന്ത്യം. ഇളംദേശം സ്വദേശി വട്ടവനാപ്പറമ്പില്‍ ലിജോ ജോയി ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയടെയാണ് അപകടം. ലിജോ ജോയി ജിമ്മില്‍ പോയി വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു. മുന്നില്‍ പോയ ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ലിജോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. ജോയിയുടെയും ലൗലിയുടെയും മകനാണ്. സഹോദരന്‍: ലിന്‍ജോ.







