കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു കേരളത്തിലേയ്ക്ക് ലഹരി കടത്ത് സജീവം. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന 82.014 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. മാട്ടൂല്‍ സെന്‍ട്രല്‍ കപ്പാലത്തെ ബൈത്തൂല്‍ ഫാത്തിമയില്‍ മുഹ്‌സിന്‍ മുസ്തഫ (25)യെ ആണ് സുല്‍ത്താന്‍ബത്തേരി സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം കെ സുനില്‍, വയനാട് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി കെ മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസ് സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ബംഗ്‌ളൂരുവില്‍ നിന്നു കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളിലേയ്ക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇപ്പോള്‍ അറസ്റ്റിലായ മുഹ്‌സിന്‍ മുസ്തഫയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.







