ദുബായിൽ വാഹനാപകടത്തിൽ രാമന്തളി സ്വദേശി മരിച്ചു

പയ്യന്നൂർ: ദുബായിൽ വാഹനാപകടത്തിൽ രാമന്തളി സ്വദേശി മരിച്ചു. രാമന്തളി കുന്നരു സെൻട്രലിലെ പരേതനായ മന്ദ്യത്ത് ചന്ദ്രശേഖരന്റേയും വി.പി. കാർത്ത്യായനിയുടെയും മകൻ വി പി ബൈജു ആണ് മരിച്ചത്. മൃതദേഹം ശനിയാഴ്ച രാവിലെ 8 മണി മുതൽ 9 മണി വരെ ടാഗോർ സ്മാരക വായനശാലയിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം 10 മണിക്ക് കുന്നരു തെക്കേ ഭാഗം പൊതുശ്മശാനത്തിൽ നടക്കും. ഭാര്യ: സജിന ( അധ്യാപിക, ഗവ. ഹൈസ്കൂൾ രാമന്തളി ). മകൾ: വൈഗ ലക്ഷ്മി. സഹാദരങ്ങൾ: ബിന്ദു (കുഞ്ഞിമംഗലം), ബിജു, ദിജു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page