കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും ദേലംപാടി പഞ്ചായത്ത് ഭരണസമിതിയെയും അപകീര്‍ത്തിപ്പെടുത്തി നാട്ടില്‍ ലഹളയ്ക്ക് ശ്രമിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. സി പി എം ഏരിയാ കമ്മിറ്റി അംഗവും എല്‍ ഡി എഫ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ ഉര്‍ഡൂരിലെ സി കെ കുമാരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഫേസ് ബുക്കില്‍ യു ഡി എസ് എഫ് എന്ന അക്കൗണ്ടില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതായി കുമാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതല്‍ പ്രചരണം നടത്തുകയായിരുന്നുവെന്നും പഞ്ചായത്തിനെയും മുഖ്യമന്ത്രിയെയും അവഹേളിക്കുക വഴി സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നതാണ് പ്രതികളുടെ ഉദ്ദേശ്യമെന്നും പരാതിയില്‍ പറഞ്ഞു.







