കോട്ടയം: കൂടോത്ര (ദുർ മന്ത്രവാദം) ത്തിനു വിധേയയാക്കിയ ഭർതൃമതിയായ യുവതിയെ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭർത്താവിനെയും ഭതൃ പിതാവിനെയും ദുർമന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. കൂടോത്രക്കാരൻ പത്തനംതിട്ടയിലെ ശിവദാസ്, യുവതിയുടെ ഭർത്താവ് മണ്ണാർക്കാട്ടെ അഖിൽ ദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിവരെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അഖിൽദാസും യുവതിയും പ്രേമിച്ച് കല്യാണം കഴിച്ചവരാണ്. വിവാഹശേഷം യുവതി ഭർത്താവിൻ്റെ വീട്ടിൽ ആയിരുന്നു താമസം. അതിനിടയിൽ യുവതിയെ മരിച്ചുപോയ ദുഷ്ടാത്മാക്കൾ ആവേശിച്ചിട്ടുണ്ടോ എന്ന് ഭർത്താവിൻറെ അമ്മയ്ക്ക് സംശയം ഉടലെടുത്തു. സംശയം പിന്നീട് ബലപ്പെട്ടു. ഉടൻ ചികിത്സ വേണമെന്ന് വാശിയിലുമായി. അതിന് ഭർത്താവിന്റെ അമ്മ തന്നെ കൂടോത്രക്കാരനെ വിളിച്ചുവരുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടാം തീയതി രാവിലെ യുവതിയുടെ ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള പ്രേതങ്ങളെ ആവാഹിക്കുന്നതിന് കൂടോത്രം ആരംഭിച്ചു. പകൽ 11 മണിക്കാരംഭിച്ച കൂടോത്രം രാത്രി 9 മണി വരെ നീണ്ടു. ദുർമന്ത്രവാദത്തിന്റെ ഭാഗമായി യുവതിയെ കൊണ്ട് മദ്യപിപ്പിക്കുകയും വായിൽ ഭസ്മം കുത്തിനിറക്കുകയും ചെയ്തു. പിന്നീട് പൊളലേൽപ്പിച്ചു. സംഭവത്തിനുശേഷം യുവതിയുടെ മാനസിക നിലയിൽ മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ട യുവതിയുടെ പിതാവാണ് പോലീസിൽ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.







