കണ്ണൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ കടത്തിയ മയക്കുമരുന്നുമായി രണ്ടു പേര്‍ അറസ്റ്റില്‍. ചെറുവാഞ്ചേരി, ചീരട്ടകുന്നിനു താഴെയിലെ ഹാരിസ് (38), കോഴിക്കോട്, കുറ്റ്യാടി, തുമ്പപ്പുറത്ത് ഹൗസില്‍ കെ കെ സുഹൈല്‍ (30) എന്നിവരെയാണ് ഇരിട്ടി എസ് ഐ കെ ഷറഫുദ്ദീനും സംഘവും അറസ്റ്റു ചെയ്തത്. ഇവരുടെ കൈയില്‍ നിന്നു 18.834 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി ബംഗ്‌ളൂരുവില്‍ നിന്നും എത്തിയ കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരാണ് അറസ്റ്റിലായത്. ബസ് കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍ ബസ് യാത്രക്കാരെ പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്. സ്വന്തം ആവശ്യത്തിനും വില്‍പ്പനയ്ക്കുമായാണ് എം ഡി എം എ കൊണ്ടുവന്നതെന്നു അറസ്റ്റിലായ യുവാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.







