കണ്ണൂര്‍: കാടാച്ചിറയില്‍ വന്‍ കഞ്ചാവ് വേട്ട. 11.3 കിലോ ഗ്രാം കഞ്ചാവുമായി അസം സ്വദേശി എക്‌സൈസിന്റെ പിടിയിലായി. അബ്ദുല്‍ കാദൂസ് എന്ന 28 കാരനാണ് അറസ്റ്റിലായത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കാടാച്ചിറ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
മുമ്പും മയക്കുമരുന്ന് ഉള്‍പ്പെട്ട കേസുകളില്‍ പ്രതിയാണ് അബ്ദുല്‍ കാദൂസ്. കണ്ണൂര്‍ ഭാഗത്തേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
തലശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ വടകര എന്‍.ഡി.പി.എസ് കോടതിയില്‍ നടക്കും.








